കൽപ്പറ്റ: പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. വയനാട് വെണ്ണിയോട് പുഴയിൽ നാരായണൻകുട്ടിയുടെ (45) മൃതദേഹമാണ് കണ്ടെടുത്തത് .ഞായറാഴ്ച രാവിലെയാണ് ആനപ്പാറ സ്വദേശി നാരായണൻകുട്ടി, ഭാര്യ ശ്രീജ(37), മക്കളായ സൂര്യ(11), സായൂജ്(9) എന്നിവരെ കാണാതായത്. ആത്മഹത്യാ കുറിപ്പും ബാഗും പുഴയോരത്ത് നിന്നും പോലീസ് കണ്ടെത്തി. തിരച്ചിൽ തുടരുകയാണ് ഒടുവില്‍ ലഭിക്കുന്ന വിവരം .
Post Your Comments