മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ യുവാവ് കുത്തിവീഴ്ത്തി. ഈസ്റ്റേണ്‍ എക്സ്പ്രസ് വേയിലാണ് സംഭവമുണ്ടായത്. താനെ സ്വദേശിനി പ്രാചി സാദെയാണ് മരിച്ചത്. തുരുതുരെ കുത്തേറ്റ് യുവതി വീണുപിടയുമ്പോഴും കാണികൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി രസിക്കുകയായിരുന്നു. ഒടുവിൽ രണ്ട് യുവാക്കൾ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആകാശ് പവാര്‍ എന്ന യുവാവിനെ പോലീസ് പിടികൂടി.
Read also: നടുറോഡിൽ യുവാവ് കുത്തേറ്റുമരിച്ചു
ശനിയാഴ്ച രാവിലെ ഇരുചക്രവാഹനത്തില്‍ യുവതി ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം. വഴിയിൽ വെച്ച് ആകാശ് പവാർ യുവതിയെ തടഞ്ഞുനിർത്തുകയും തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുവതി ഇത് നിരസിച്ചതിനെ തുടർന്ന് ‘നീ എന്റേതായില്ലെങ്കിൽ, മറ്റാരുടേതുമാകാൻ അനുവദിക്കില്ല’ എന്നു പറഞ്ഞാണ് ആകാശ് യുവതിയെ കുത്തിയത്. കുത്തേറ്റ യുവതി നിലത്തുവീണതോടെ ആകാശ് രക്ഷപ്പെട്ടു. ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് യുവാവ് പിടിയിലായത്.
Post Your Comments