Latest NewsKerala

ട്രായ് അനുമതി ലഭിച്ചിട്ടും 5ജി സ്പെക്‌ട്രം ലേല തീയതി പ്രഖ്യാപിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിൽ അതിവേഗ ഇന്റർനെറ്റായ 5ജി കൊണ്ട് വരുന്നതിന് ട്രായ് അനുമതി നൽകിയിട്ടും പദ്ധതിയുടെ ആദ്യപടിയായ 5ജി സ്പെക്ട്രം ലേല തീയതി പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ച് കേന്ദ്രം. ഒരു മെഗാഹെര്‍ട്‌സിന് 492 കോടി രൂപയാണ് ട്രായ് നിശ്ചയിച്ചിരിക്കുന്ന ലേല തുക. ട്രായ് നിർദേശങ്ങൾ സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടില്ല.

Also Read: മുഖ്യമന്തി കുട്ടനാട് സന്ദർശിക്കില്ല; യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

കേന്ദ്രസർക്കാരിന്റെ ഈ നടപടിക്കെതിരെ പല ഭാഗങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ട്രായ് കേന്ദ്ര സർക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നാവും സ്‌പെക്‌ട്രത്തിന്‍റെ അടിസ്ഥാന വില നിശ്ചയിക്കപ്പെടുക. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ നെറ്റ്‌വർക്ക് ഭീമന്മാർ ലേലത്തിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button