കണ്ണൂര്‍ ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍: 1) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍/ഇലക്ട്രോണിക്‌സ്/ബി സി എ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, 2) കുറഞ്ഞത് 20 നോഡുകളോടു കൂടിയ ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക് ഉള്ള സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷം പ്രവൃത്തി പരിചയം. 3) ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍ തുടങ്ങിയവ പരിപാലിക്കുന്നതിനുള്ള അറിവ്. പ്രായം 18 നും 41 നും ഇടയില്‍ (നിയമാനുസൃതമായ ഇളവ് ബാധകം). ശമ്പളം പ്രതിമാസം 15,500 രൂപ. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0497 2700831.
Also read : ഡെപ്യൂട്ടേഷന്‍ നിയമനം
Post Your Comments