KeralaLatest News

കൃഷ്ണന്റെ കുടുംബത്തെ വകവരുത്തിയത് സാമ്പത്തിക തട്ടിപ്പിന് ഇരയായവരെന്ന് സംശയം : അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

ഇടുക്കി: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ പൊലീസ് അന്വേഷണം നീങ്ങുന്നതുകൊല്ലപ്പെട്ട കൃഷ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ നെടുംങ്കണ്ടം സ്വദേശിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലെന്ന് സൂചന. ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്ത് നിന്നുമൊരാൾ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. പാങ്ങോട് സ്വദേശി ഷിബു എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ഇടുക്കിയിലെ പൈനാവ് പോലീസ് ക്യാമ്പിൽ ചോദ്യം ചെയ്തു വരികയായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ ഒരാളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ച കൃഷ്ണനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന നെടുങ്കണ്ടം സ്വദേശിയായ യുവാവില്‍ നിന്നാണ് കൊലപാതകത്തിന്‍റെ ചുരുളുകള്‍ അഴിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

Don’t miss: വണ്ണപ്പുറം കൂട്ടക്കൊലപാതകം: തിരുവനന്തപുരത്ത് ഒരാള്‍ കൂടി കസ്റ്റഡിയില്‍: കസ്റ്റഡിയിലായ അഞ്ചുപേരിൽ രണ്ടു പേര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധം

അന്വേഷണം പുരോഗമിക്കുകയാണ് കൂടുതല്‍ കാര്യങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള രണ്ടു പേര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ പേര് വിവരങ്ങളൊന്നും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. പൈനാവ് പോലീസ് ക്യാമ്പില്‍ രഹസ്യമായാണ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത്. എന്നാൽ വീട്ടില്‍ സൂക്ഷിച്ചാല്‍ വേഗത്തില്‍ സമ്പത്ത് വന്നുചേരുമെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്ന റൈസ്പുള്ളര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ കൃഷ്ണന്‍ ഇടപാടികാരില്‍ ഒരാളില്‍ നിന്നും പണം കൈപ്പറ്റിയതായി ഇയാള്‍ അന്വേഷക സംഘത്തോട് വെളിപ്പെടുത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുട്ടുകുടത്തിന്റെ രൂപത്തില്‍ ചെമ്പിലും പിച്ചളയിലും നിര്‍മ്മിക്കുന്ന ഉപകരണമാണ് റൈസ് പുള്ളര്‍ എന്നപേരില്‍ തട്ടിപ്പുസംഘങ്ങള്‍ ലക്ഷങ്ങള്‍ വാങ്ങി വിറ്റഴിക്കപ്പെടുന്നത്.റൈസ് പുള്ളറിന് പുറമേ നാഗമാണിക്യം ,വെള്ളിമുങ്ങ, ഇരുതലമൂരി എന്നിവ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വിദേശികളടക്കം നിരവധിപേരെ തമിഴ്‌നാട് സംഘം കബളിപ്പിച്ചിട്ടുള്ളതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സംഘവുമായി കസ്റ്റഡിയിലുള്ളയാള്‍ക്ക് ഇടപാടുകള്‍ ഉണ്ടായിരുന്നിരിക്കാമെന്നും ഇവരെ കൃഷ്ണന് പരിചയപ്പെടുത്തിയത് ഇയാളായിരിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

തേനിയിലെ അജ്ഞാതകേന്ദ്രത്തില്‍നിന്ന് വിഗ്രഹം സംഘടിപ്പിച്ചുകൊടുക്കാമെന്ന് പറഞ്ഞ് വന്‍ തുക തട്ടിയെടുത്തതായി വിവരമുണ്ട്. തിരുവനന്തപുരം സ്വദേശിയില്‍നിന്ന് നിധി എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തും ഇയാള്‍ പണം പറ്റിയിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിനിരയായ ഇവരിലാരെങ്കിലുമാകാം കൊലയ്ക്ക് പിന്നിലെന്ന വിലയിരുത്തലിലാണ് പൊലീസ്. താന്‍ ഏതു സമയവും ആക്രമിക്കപ്പെടാമെന്ന് കൊല്ലപ്പെട്ട കൃഷ്ണന് ഭയമുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ആക്രമിച്ചാല്‍ തിരിച്ചടിക്കുന്നതിനായി എല്ലാ മുറികളിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. പണം മുന്‍കൂര്‍ കൈപ്പറ്റുകയും പറഞ്ഞ സമയത്ത് ഇത് നല്‍കാതിരുന്നതിനാലും പണം മുടക്കിയവര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമായിരിക്കാം അക്രമികള്‍ കൃഷ്ണനെയും കുടുംബത്തെയും വകവരുത്തുകയായിരുന്നെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പോലീസ് കേസന്വേഷണം അയൽ സംസ്ഥാനത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button