കൊച്ചി: പുതിയ റേഷന്‍കാര്‍ഡിനും തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ തുടങ്ങിയവയ്ക്കും പുതിയ റേഷന്‍കാര്‍ഡിനും അപേക്ഷകള്‍ നല്‍കാനുള്ള സംവിധാനം സംസ്ഥാനമൊട്ടാകെ ശനിയാഴ്ചമുതല്‍ ആരംഭിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. ഇതിലൂടെ ഏതു റേഷന്‍കാര്‍ഡുടമയ്ക്കും കേരളത്തിലെ ഏതു റേഷന്‍കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Also Read : 75000 കുടുംബങ്ങള്‍ക്ക് ജൂണ്‍ ആദ്യവാരം റേഷന്‍കാര്‍ഡ് നല്‍കുമെന്ന് മന്ത്രി പി തിലോത്തമന്‍
റേഷന്‍കാര്‍ഡ് പുതുക്കല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷമാണ് ആരംഭിച്ചത്. 80 ലക്ഷം പേര്‍ക്ക് കാര്‍ഡ് പുതുക്കിനല്‍കി. ഒരിടത്തും റേഷന്‍കാര്‍ഡില്ലാത്ത, 76,000 പേരുടെ അപേക്ഷ കിട്ടി. അവര്‍ക്ക് കാര്‍ഡ് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും തിലോത്തമന്‍ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Post Your Comments