Kerala

75000 കുടുംബങ്ങള്‍ക്ക് ജൂണ്‍ ആദ്യവാരം റേഷന്‍കാര്‍ഡ് നല്‍കുമെന്ന് മന്ത്രി പി തിലോത്തമന്‍

തിരുവനന്തപുരം: റേഷന്‍കാര്‍ഡ് ഇല്ലാത്ത 75000 കുടുംബങ്ങള്‍ക്ക് ജൂണ്‍ ആദ്യവാരം റേഷന്‍കാര്‍ഡ് വിതരണം ചെയ്യുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. റേഷന്‍കാര്‍ഡുകള്‍ കുറ്റവിമുക്തമാക്കാന്‍ ഈ വര്‍ഷം തന്നെ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പാക്കുമെന്നും ഇതിനായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടതായും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി വാതില്‍പടി വിതരണം, ഇ-പോസ് മെഷീന്‍ സ്ഥാപിക്കല്‍ തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയായി. ഇതിന്റെ പ്രഖ്യാപനം 18ന് മുഖ്യമന്ത്രി കണ്ണൂരില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് ഇതിനോടകം തന്നെ 14374 റേഷന്‍ കടകളില്‍ ഇ-പോസ് സംവിധാനം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button