തൊടുപുഴ : കമ്പകക്കാനം കൂട്ടക്കൊലയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഷിബുവിന്റെ ഫോൺ സംഭാഷണം പുറത്ത്. സുഹൃത്തുമായുള്ള സംഭാഷണമാണ് പ്രമുഖ മലയാളം ചാനലിന് ലഭിച്ചത്. കോടികൾ ഉടനെ കൈയിൽ വരുമെന്നും,ബസ്സിനസ് ചീഫിന് കൊടുക്കാൻ പണം കടം തരണമെന്നും സംഭാഷണത്തിൽ പറയുന്നു. കൊല്ലപ്പെട്ട മന്ത്രവാദിയുമായി ഷിബുവിന് അടുത്ത ബന്ധമുണ്ടെന്ന് പോലീസ്. തൊടുപുഴയിൽ ഷിബുവിന് സാമ്പത്തിക ഇടപാടുണ്ട്. നിധിയുടെ പേരിൽ ചിലർ കൃഷ്ണന്റെ വീട്ടിൽ എത്തിയിരുന്നതായും സംഭാഷണത്തിലെ സാമ്പത്തിക ഇടപാട് സംശയാസ്പദമെന്നും പോലീസ് പറഞ്ഞു.
വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് കൃഷ്ണന് (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്ജുന് (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്.
Also read : കമ്പകക്കാനം കൂട്ടക്കൊല; മരിച്ച ആർഷയെക്കുറിച്ച് സഹപാഠികളും അധ്യാപികയും വെളിപ്പെടുത്തുന്നു
Post Your Comments