Latest NewsKerala

ബൈബിളിനകത്ത് ജസ്‌ന ആ രഹസ്യം ഒളിപ്പിച്ചിരുന്നു : ബൈബിളിനകത്തു നിന്നും അത് പൊലീസ് കണ്ടെത്തിയപ്പോള്‍ വീട്ടുകാരും സഹപാഠികളും ഞെട്ടി

കൊച്ചി: ജസ്‌നയെ കാണാതായ നാല് മാസത്തിലേറെയായിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്പ് പോലും കിട്ടാത്തതാണ് ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. മുണ്ടക്കയത്തു നിന്നും കിട്ടിയ സിസി ടവി ദൃശ്യം മാത്രമാണ് പൊലീസിന് ഏക ആശ്രയം. അതേസമയം ജസ്‌ന കൊല്ലപ്പെട്ടിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ് ഉറപ്പിച്ച് പറയുന്നുണ്ട്. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന പല വിവരങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നുമുണ്ട്. എത്രയും പെട്ടെന്ന് തന്നെ ജസ്നയെ കണ്ടെത്താന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.

ജസ്ന രഹസ്യമായി വീട്ടില്‍ രണ്ടാമതൊരു ഫോണ്‍   ഉപയോഗിച്ചിരുന്നുവെന്നതിന് ഏറ്റവും സുപ്രധാന തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. വീട്ടുകാര്‍ പോലും അറിയാതെ ബൈബിളനകത്ത് ഒളിപ്പിച്ച നിലയില്‍ സിം കാര്‍ഡ് പൊലീസ് കണ്ടെടുത്തു. ഈ സിം കാര്‍ഡില്‍ ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് തുമ്പ് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Read also : പൊലീസിന് ജെസ്‌നയിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നു : ജെസ്‌ന എവിടെയെന്ന് വ്യക്തമായ സൂചന

ഈ സിംകാര്‍ഡില്‍ നിന്നും കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ വീട്ടുകാര്‍ അറിയാതെ ജസ്ന രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഒരെണ്ണം സ്മാര്‍ട്ട് ഫോണും മറ്റേത് സാധാരണ ഫോണും ആയിരുന്നു. ഇതില്‍ സ്മാര്‍ട്ട് ഫോണിനെക്കുറിച്ച് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിവില്ലായിരുന്നു.

സംശയം തോന്നിയ നമ്പറുകള്‍ ക്രോഡീകരിച്ച് സൈബര്‍ സെല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ജസ്നയുടെ ആണ്‍ സുഹൃത്തിനെ പോലീസ് 12 മണിക്കൂറോളം ചോദ്യം ചെയ്തു. ജസ്നയുമായി തനിക്ക് അടുപ്പമുണ്ടായിരുന്ന കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇരുവരും ഫോണ്‍ വിളിക്കാറും സംസാരിക്കാറുമുണ്ടായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.

മാര്‍ച്ച് 22 നാണ് പത്തനംതിട്ടയിലെ മുക്കൂട്ടുത്തറയിലെ വീട്ടില്‍ നിന്നും ബന്ധുവിന്റെ വീട്ടിയേയ്‌ക്കെന്നു പറഞ്ഞ് ഇറങ്ങിയ ജസ്‌ന ജെയിംസിനെ കാണാതായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button