പാറ്റ്ന: എംഎൽഎയുടെ മകനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനതാദൾ യുണൈറ്റഡ് എംഎൽഎ ബീമാഭാരതിയുടെ മകൻ ദീപക് കുമാർ ആണ് മരിച്ചത്. പാറ്റ്നയിലെ രാജേന്ദ്ര നഗർ റെയിൽവേ ടെർമിനലിനു സമീപമുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇയാൾ വ്യാഴാഴ്ച രാത്രി ബസാർ സമിതി പ്രദേശത്തുള്ള സുഹൃത്തിന്റെ വീട്ടിലാണ് തങ്ങിയിരുന്നത്. ട്രെയിൻ തട്ടിയല്ല മരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Also read : ലൈംഗിക പീഡനം: അമനവ സംഗമം നേതാവിനെതിരെ പോക്സോ പ്രകാരം കേസ്
Post Your Comments