കാബൂള്‍•അഫ്ഗാനിസ്ഥാനിലെ ഗര്‍ദേസ് നഗരത്തിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 50 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളിയാഴ്ച നമസ്കാരത്തിനിടെയായിരുന്നു സ്ഫോടനം. പക്തിയ പ്രവിശ്യാ തലസ്ഥാനമായ നഗരത്തിലെ പോലീസ് ജില്ല 2 ലെ ഇമാം ഇ സമാന്‍ പള്ളിയിലാണ് സ്ഫോടനങ്ങളുണ്ടായത്. ഒന്നിന് പുറകെ ഒന്നായി രണ്ട് സ്ഫോടനങ്ങള്‍ നടന്നതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പരിക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ഷിയാ ഭൂരിപക്ഷ പ്രദേശമായ ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Post Your Comments