തിരുവനന്തപുരം : അടിമത്തം എല്ലാ കാലത്തും സഹിച്ചുകൊള്ളുമെന്ന് ആരും ധരിക്കരുതെന്ന് ബിജെ പി നേതാവ് കെ.സുരേന്ദ്രന്‍. കീഴടങ്ങാനുള്ള മനസ്സ് എല്ലാവർക്കും എല്ലാ കാലത്തും ഉണ്ടായിക്കൊള്ളണമെന്നില്ല. നിസ്സഹകരണവും ബഹിഷ്കരണവുമായിരുന്നു മഹാത്മജിയുടെ ഏറ്റവും ശക്തമായ സമരമുറകൾ. സഹികെടുമ്പോഴാണ് നിസ്സഹകരണം വേണ്ടിവരുന്നത്. നിസ്സഹകരണ പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ജീവസ്സുറ്റ മുന്നേറ്റങ്ങളിലൊന്നായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ
മഹാത്മജിയുടെ ഏറ്റവും ശക്തമായ സമരമുറകൾ നിസ്സഹകരണവും ബഹിഷ്കരണവുമായിരുന്നു. സഹികെടുമ്പോഴാണ് നിസ്സഹകരണം വേണ്ടിവരുന്നത്. നിസ്സഹകരണ പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ജീവസ്സുറ്റ മുന്നേറ്റങ്ങളിലൊന്നായിരുന്നു. ബഹിഷ്കരണം ഏറ്റവും ശക്തമായ ആയുധമാണെന്ന് ലോകത്തിന് കാണിച്ചുതന്നത് ഗാന്ധിജിയായിരുന്നു. ഒരു തുള്ളി ചോര ചിന്താതെ ഒരു ക്രിമിനൽ കുറ്റവും ചെയ്യാതെ വിജയം നേടിയ സമരമുറ. എഴുത്തുകാരന്റെ ധിക്കാരം സഹിക്കാവുന്നതേയുള്ളൂ. എന്നാൽ അതേറ്റെടുത്ത് നിസ്സഹായരെ അപമാനിക്കാനും അവഹേളിക്കാനുമുള്ള അധീശശക്തികളുടെ ധാർഷ്ട്യമാണ് അതിലേറെ അരോചകം. അടിമത്തം ഒരു കൂട്ടർ എല്ലാ കാലത്തും സഹിച്ചുകൊള്ളുമെന്ന് ആരും ധരിക്കരുത്. കീഴടങ്ങാനുള്ള മനസ്സ് എല്ലാവർക്കും എല്ലാ കാലത്തും ഉണ്ടായിക്കൊള്ളണമെന്നില്ല. ആരും ഒത്തുതീർപ്പുകൾക്ക് വരാതിരുന്നാൽ ചെറുത്തുനിൽപ്പുകൾ വിജയിക്കുക തന്നെ ചെയ്യും.
Post Your Comments