Latest NewsGulf

വിമാനം ബോംബ് വച്ചു തകർക്കുമെന്ന് പൈലറ്റിന്റെ ഭീഷനായി; സംഭവം ഇങ്ങനെ

വിമാനത്തിലെ ഒരു സീറ്റും ജനൽവാതിലിന്റെ ഒരു കവറും പ്രതി മനഃപൂർവം നശിപ്പിച്ചു

ദുബായ്: വിമാനം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിനെതിരായ കേസ് ദുബായ് കോടതിയുടെ പരിഗണനയിൽ. തന്റെ കൈവശം സ്ഫോടക വസ്തുക്കൾ ഉണ്ടെന്നും മാൻഡ്രിഡിൽ നിന്നും ദുബായിലേക്കുള്ള വിമാനം തകർക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. 27 വയസ്സുള്ള എമിറാത്തി പൈലറ്റിനെതിരെയാണ് കേസ്. ഇയാൾ യാത്രക്കാരനായി വിമാനത്തിൽ പോകുമ്പോഴായിരുന്നു സംഭവം. വിമാനത്തിൽ കയറിയപ്പോൾ തന്നെ ഇയാളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമാണ് ഉണ്ടായത്. വിമാനജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു.

ALSO READ: വിമാനം തകര്‍ന്നു വീണു : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഈ വർഷം ജൂൺ ഒന്നിനാണ് സംഭവം നടന്നത്. അന്നു തന്നെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പൊലീസ് വിഭാഗത്തിന് അധികൃതർ പരാതി നൽകുകയും ചെയ്തു. സംഭവം നടക്കുമ്പോൾ പ്രതി അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് വിവരം. വിമാനത്തിലെ ഒരു സീറ്റും ജനൽവാതിലിന്റെ ഒരു കവറും പ്രതി മനഃപൂർവം നശിപ്പിച്ചു. ഇതിന് ഏതാണ്ട് 10324 ദിർഹം വില വരും. ഗുരുതരമായ നിരവധി വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൈലറ്റിനെതിരെ കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button