Kerala

നേത്ര പരിശോധനക്ക് വിധേയരാകുന്ന രോഗികള്‍ക്ക് സൗജന്യമായി കണ്ണട നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍‌

ആലപ്പുഴ : സര്‍ക്കാര്‍ ആശുപത്രികളില്‍ നേത്ര പരിശോധനയ്‌ക്കെത്തുന്ന രോഗികള്‍ക്ക് കണ്ണടക്കുള്ള കുറിപ്പടി നല്‍കുന്നതിന് പകരം സൗജന്യ നിരക്കില്‍ കണ്ണട വിതരണം ചെയ്യണമെന്ന നിർദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കണ്ണടയുടെ വിലനിലവാരം ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ പ്രായോഗിക തലത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷനംഗം പി മോഹനദാസ് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ജി സാമുവേല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ‌്.

Read also: കാന്‍സറിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനമൊരുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button