ഗുവാഹതി : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി അസം കോൺഗ്രസ് അദ്ധ്യക്ഷൻ. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും വിളിച്ചു പറയരുതെന്ന് ആവശ്യപ്പെട്ട് അസം കോൺഗ്രസ് അദ്ധ്യക്ഷൻ റിപുൻ ബോറയാണ് രംഗത്തെത്തിയത്. ഇന്ത്യയിൽ ആഭ്യന്തര യുദ്ധവും രക്തച്ചൊരിച്ചിലും ഉണ്ടാകുമെന്നായിരുന്നു മമതയുടെ പരാമർശം.
എന്നാൽ അസമിൽ യാതൊരു പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് റിപുൻ ബോറ വ്യക്തമാക്കി. അസം സമാധാനത്തിലാണ്, ഇത്തരം പ്രസ്താവനകളിറക്കി അത് കെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.നാഷണൽ സിറ്റിസൺസ് രജിസ്റ്റർ പ്രസിദ്ധപ്പെടുത്തിയതിനു തൊട്ടു പിന്നാലെ മമത നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു റിപുൻ ബോറ.
മമത ബാനർജിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. രാജ്യത്ത് ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.ഇതിനിടെ മമതയുടെ വിവാദ പരാമർശത്തിന്റെ പേരിൽ പോലീസ് കേസെടുക്കുകയും ചെയ്തു.
Post Your Comments