വാട്‌സ്ആപ്പിലും ഇനി ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനം. ഒരേസമയം നാലു പേരുമായാണ് ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുക. ഒരു വ്യക്തിയിലേക്കുള്ള കോള്‍ തുടങ്ങിയതിന് ശേഷം ‘ആഡ് പാര്‍ട്ടിസിപ്പന്‍റ്’ ഓപ്ഷന്‍ വഴി മൂന്ന് പേരെക്കൂടി ചേര്‍ക്കാവുന്ന രീതിയിലാണ് ഗ്രൂപ്പ് കോളുകള്‍. പുതിയ സംവിധാനം ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും.
ALSO READ: വിവരങ്ങൾ ചോരാതിരിക്കാൻ വാട്‌സ്ആപ്പിനോട് വിടപറയു; സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്
പുതിയ സംവിധനം ലഭിക്കുന്നതിനായി വാട്സ്‌ആപ്പിന്‍റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. സിഗ്നല്‍ കുറഞ്ഞയിടങ്ങളിലും മികവു പ്രകടിപ്പിക്കുന്ന രീതിയിലാണ് പുതിയ ഗ്രൂപ്പ് കോളിംഗ് സംവിധാനം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിലാണ് ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനമുള്ളത്.
Post Your Comments