ലക്നൗ : നിദാ ഖാനെതിരെ മതശാസനം പ്രഖ്യാപിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ന്യൂനപക്ഷ കമ്മീഷന് ഒുങ്ങുന്നു. യുപി ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് തന്‍വീര്‍ ഹൈദര്‍ ഉസ്മാനിയാണ് സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. അറസ്റ്റു ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടാന്‍ ആവശ്യപ്പെട്ട് ബറേലി ജില്ലാ മജിസ്ട്രേറ്റിനും ജില്ലാ പൊലീസ് അധികൃതര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.
Read Also : ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; മഹല്ല് കമ്മറ്റിക്കെതിരെ സമരം ചെയ്ത് യുവതിയും മൂന്ന് മക്കളും
നിദാ ഖാനെതിരെ ജൂലൈ 16ന് ഷഹര്‍ ഇമാം മുഫ്തി ഖുര്‍ഷിദ് അലം മതശാസനം പ്രഖ്യാപിച്ചിരുന്നു. അവര്‍ ഇസ്ലാമിന്റെ മതരീതികള്ക്കെതിരെ തുടര്‍ച്ചയായി സംസാരിച്ചതിനാലാണു മതശാസനം വേണ്ടി വന്നതെന്നാണ് ഇമാം പറയുന്നത്. 2015 ല്‍ വിവാഹിതയായ നിദാ ഖാനെ അടുത്തവര്‍ഷം ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു. തുടര്‍ന്നു മുത്തലാഖിനെതിരെ പ്രചാരണവുമായി നിദ രംഗത്തിറങ്ങുകയായിരുന്നു
Post Your Comments