ന്യൂ ഡൽഹി : ഒരുതരി മണ്ണ് പോലും നഷ്ടപ്പെടാതെ ഇന്ത്യയും ചൈനയും തമ്മിലുള്ള ദോക്‌ലാം വിഷയം നയതന്ത്ര പക്വതയോടെ പരിഹരിച്ചെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും ചൈനയിലെ വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. പ്രത്യേക അജണ്ടകളൊന്നും തന്നെ വുഹാനില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ല. കൂടിക്കാഴ്ചയ്ക്ക് മുൻപായി ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയല്ല നിശ്ചയിച്ചിരുന്നത്. പരസ്പര വിശ്വാസവും ധാരണയും ഊട്ടിയുറപ്പിക്കുന്ന ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും ധാരണയായിരുന്നു. ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്കം ഇന്ത്യയുടെ വിഷയമായിരുന്നില്ല. ദോക്‌ലാമിലെ ട്രൈ ജംഗ്ഷനെക്കുറിച്ചായിരുന്നു ആശങ്ക. ഈ വര്‍ഷം അവസാനത്തോടെ ചൈനയിലെ പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തുന്നുണ്ട്. ഇന്ത്യയുമായുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുകയെന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും സുഷമ പറഞ്ഞു.
Also read : ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി
Post Your Comments