Latest NewsKerala

ഭാര്യ തീകൊളുത്തി മരിച്ചതറിഞ്ഞ ഭര്‍ത്താവ് തൂങ്ങി മരിച്ചു, അംഗപരിമിതരായ ദമ്പതികള്‍ ജീവനൊടുക്കിയത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍

സംഭവം അറിഞ്ഞ് തിരികെ  എത്തിയ സജി വീട്ടില്‍ കയറി

കൊ​ട്ടാ​ര​ക്ക​ര: ഭാര്യ തീകൊളുത്തി മരിച്ചതറിഞ്ഞ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൊട്ടാരക്കരയിൽ അംഗപരിമിതരായ ദമ്പതികൾ ജീവനൊടുക്കിയത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. സ​ജി എ​ബ്ര​ഹാം (55) പൊ​ന്ന​മ്മ (48) എ​ന്നിവരാണ് ​മരിച്ചത്. കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട ല​ക്ഷംവീ​ടു കോ​ള​നി​ക്കു സ​മീ​പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

ALSO READ: സഹോദരന്‍ തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം

ഇ​തി​നുശേ​ഷം സ​ജി സു​ഹൃ​ത്താ​യ യു​വാ​വി​നൊപ്പം ​ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി പു​റ​ത്തേക്കു ​പോ​യി. ഈ ​സ​മ​യം പൊ​ന്ന​മ്മ ശ​രീ​ര​ത്തി​ല്‍ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ തീ​കൊളു​ത്തു​ക​യാ​യി​രു​ന്നു. സംഭവം അറിഞ്ഞ് തിരികെ  എത്തിയ സജി വീട്ടില്‍ കയറി കതക് അടയ്ക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ സജിയുടെ മൃതദേഹമാണ് കണ്ടത്. സ​ജി കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​യാളും ​പൊ​ന്ന​മ്മ കാ​ലി​നു സ്വാ​ധീ​ന​ക്കു​റവു​ള്ള​യാ​ളു​മാ​ണ്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button