തൊടുപുഴ : തൊടുപുഴ മുണ്ടന്‍മുടിയില്‍ നിന്ന് കാണാതായ നാലംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാനാട്ട് കൃഷ്ണന്‍കുട്ടി (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. വീടിനടുത്തുള്ള കുഴിയില്‍നിന്നാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത് . കൊലപാതകം നടത്തി മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതാണെന്നു പൊലീസ് പറഞ്ഞു.
Read Also : രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം
കുഴിയില്‍ ഒന്നിനുമുകളില്‍ മറ്റൊന്നായി അടുക്കിയാണു മൃതദേഹങ്ങള്‍ മറവുചെയ്തിരുന്നത്. ഇവ പുറത്തെടുത്ത് പൊലീസ് പരിശോധന നടത്തുകയാണ്. മൃതദേഹത്തില്‍ മാരക മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ച കുടുംബം സമീപവാസികളുമായി അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണു പൊലീസ് പറമ്പില്‍ പരിശോധന നടത്തിയത്. മൂന്ന് ദിവസമായി ആളനക്കം ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീടു പരിശോധിച്ചത്.
Post Your Comments