KeralaLatest News

ശബരിമല വിഷയത്തിൽ ഹർത്താൽ: ബലമായി കടകളടപ്പിച്ച അഞ്ചു സി പി ഐ പ്രവർത്തകർ അറസ്റ്റിൽ

ഹർത്താൽ സംഘപരിവാർ അനുകൂല സംഘടനകൾ ഉൾപ്പെടെ മിക്ക ഹൈന്ദവ സംഘടനകളും തള്ളിക്കളഞ്ഞിരുന്നു

പാലക്കാട്: ശബരിമല ഹർത്താൽ അനുകൂലികളെന്നവകാശപ്പെട്ടു ബലമായി കടകളടപ്പിക്കുകയും ബസ് തടയാൻ ശ്രമിക്കുകയും ചെയ്ത അഞ്ചു സി പി ഐ പ്രവർത്തകർ അറസ്റ്റിൽ. സി ഐ ഐ ജില്ലാക്കമ്മറ്റിയെപോലും ഞെട്ടിച്ചായിരുന്നു ഏതാനും പ്രവർത്തകരുടെ അക്രമം. കുന്നങ്കാട് സി പി ഐ ബ്രാഞ്ച് സെക്രട്ടറി സിനോജ്, എ ഐ വൈ എഫ് മരുതറോഡ് പഞ്ചായത്ത് സെക്രട്ടറി കൃഷ്ണദാസ്, സി പി ഐ പ്രവർത്തകരായ സുധീഷ് , രതീഷ്, രമേശ് എന്നിവരാണ് അറസ്റ്റിലായവർ.

ഇന്നലെ രാവിലെ എട്ടുമണിക്ക് പാലക്കാട് കൊട്ടേക്കാട് റൂട്ടിലെ ബസുകളാണ്‌ ഇവരടങ്ങുന്ന ഒരു സംഘം തടഞ്ഞത്. ഒന്നരമണിക്കൂർ ഗതാഗതം ഇതുമൂലം തടസ്സപ്പെട്ടു. കൂടാതെ കടകൾ അടപ്പിക്കാനും ശ്രമം നടന്നു. പോലീസ് എത്തിയപ്പോഴേക്കും പലരും രക്ഷപെട്ടു. പോലീസ് പിന്തുടർന്ന് പിടികൂടിയവരാണ് ഈ സി പി ഐ പ്രവർത്തകർ.

ചില സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ സംഘപരിവാർ അനുകൂല സംഘടനകൾ ഉൾപ്പെടെ മിക്ക ഹൈന്ദവ സംഘടനകളും തള്ളിക്കളഞ്ഞിരുന്നു. അതെ സമയം സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും അക്രമം നടത്തിയവക്കെതിരെ നടപടിയെടുക്കണമെന്നും സിപിഐ മലമ്പുഴ മണ്ഡലം സെക്രട്ടറി എസ് എസ് രാമചന്ദ്രൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button