![](/wp-content/uploads/2018/07/rahul-gandhi-karunanidhi.jpg)
ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദർശിച്ചു. കരുണാനിധിയെ കാണുവാനും അദ്ദേഹത്തിനൊപ്പം നില്‍ക്കുവാനുമാണ് ചെന്നൈയിലേക്ക് വന്നതെന്ന് രാഹുൽ മാധ്യമപ്രവർത്തവരോട് പറയുകയുണ്ടായി. കരുണാനിധിയുടെ ആരോഗ്യാവസ്ഥ തൃപ്‌തികരമാണ്. അദ്ദേഹം തമിഴ്ജനതയുടെ വികാരമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Read also: പളനിസ്വാമിയും പനീര്‍സെല്‍വവും കരുണാനിധിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കരുണാനിധിയുടെ കുടുംബവുമായി ദീര്‍ഘകാലബന്ധമുണ്ട്. കരുണാനിധിയുടെ കുടുംബത്തിന് സോണിയാഗാന്ധിയുടെ ആശംസകള്‍ കൈമാറിയതായും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം, കരുണാനിധി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് കാവേരി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments