അമ്പലപ്പുഴ : കഴിഞ്ഞ ദിവസം കരൂരിൽ വാഹനാപകടത്തിൽപ്പെട്ട പോലീസുകാരന്റെ ജീവൻ രക്ഷിച്ച ആ അജ്ഞാത സ്‌ത്രീയെ കണ്ടെത്തി. പുറക്കാട് സ്വദേശി വൃന്ദയായായിരുന്നു ആ രക്ഷക. പരിക്കേറ്റ നിസാറിനെ ആരാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതെന്ന് കഴിഞ്ഞ മൂന്നുദിവസമായി അന്വേഷിക്കുകയായിരുന്നു ബന്ധുക്കൾ.
ജൂലൈ 27ന് ദേശീയപാതയില്‍ അമ്പലപ്പുഴ കരുരിനു സമീപം പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം നടന്നത്. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ വനിത പൊലീസുകാരി ശ്രീകല, കൊട്ടിയം സ്വദേശി ഹസീന(30), കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവര്‍ മരിച്ചിരുന്നു. അങ്കമാലിയില്‍നിന്നു കൊട്ടിയത്തേക്കു പോയ കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
Read also:ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച വാദം കേൾക്കൽ തുടരും
അപകടം നടന്നതിനു തൊട്ടു പിന്നാലെ അവിടെയെത്തിയ വൃന്ദയാണ് നിസാറുമായി കാറില്‍ ആശുപത്രിയിലേക്ക് പറന്നത്. 18 വര്‍ഷമായി ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന ടീച്ചറായ വൃന്ദ അമ്പലപ്പുഴ ക്ഷേത്രത്തിൽ പതിവായി ദർശനം നടത്താറുണ്ടായിരുന്നു. അപകടം നടന്ന ദിവസം അമ്പലത്തിലേക്ക് പോകാൻ വൃന്ദ 10 മിനിറ്റ് വൈകിയതാണ് നിസാറിന്റെ ജീവന് രക്ഷയായത്.
Post Your Comments