![shoot](/wp-content/uploads/2018/07/shoot.jpg)
ലക്നൗ: ഭക്ഷണശാലയിൽ പാഴ്സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ വെടിവച്ചിട്ടു. ഉത്തര്‍പ്രദേശിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹോട്ടല്‍ ഉടമയായ അലോകിനാണ് വെടിയേറ്റത്. കാഷ് കൗണ്ടറില്‍ ഇരിക്കുകയായിരുന്ന അലോകിന് നേരെ നടന്നടുത്ത അക്രമി അദ്ദേഹത്തെ വെടിവെക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
Also Read: ഭാര്യയുടെ അവിഹിത ബന്ധം; കേസിൽ അപൂര്‍വ്വ വിധിയുമായി കോടതി
മൂന്ന് തവണ വെടിയേറ്റ അലോകിനെ ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിയധികൃതർ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞതായും ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Post Your Comments