Gulf

ട്വീറ്റ് തുണച്ചു; ദുബായിലെ ഇന്ത്യക്കാരിയായ പെൺകുട്ടിയെ രക്ഷിച്ച് സുഷമ സ്വരാജ്

ദുബായ്: ദുബായിലെ പഞ്ചാബി പെൺകുട്ടിക്ക് രക്ഷയായി ജേണലിസം വിദ്യാർഥിനിയുടെ ട്വീറ്റ്. കുട്ടികളെ നോക്കാനുള്ള ജോലിക്കായി എത്തി ഏജന്റുമാരുടെ ചതിയിൽപ്പെട്ട് മറ്റു കഠിന ജോലികൾക്ക് നിർബന്ധിക്കപ്പെട്ട സിമരഞ്ജീത് കൗർ എന്ന പത്തൊൻപതുകാരിയാണ് ജേണലിസം വിദ്യാർഥിനി മോണിക്കാ ശർമയുടെ ഇടപെടലിലൂടെ രക്ഷപെട്ടത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് മോണിക്ക സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്‌തതാണ്‌ യുവതിയ്ക്ക് തുണയായത്.

Read also: ഇന്ത്യ അധീന കാശ്‌മീര്‍ എന്നൊന്നില്ല; സഹായം അഭ്യർത്ഥിച്ച യുവാവിനെ തിരുത്തി സുഷമാ സ്വരാജ്

5000 ദിർഹം ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്‌താണ്‌ സിമരഞ്ജീത് കൗറിനെ ഏജന്റുമാർ യുഎഇയിലെത്തിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യുവതിയെ മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് ഏജന്റുമാർ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് അജ്മാനിലേയ്ക്ക് കൊണ്ടുപോയി മറ്റു ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. ഒടുവിൽ യുവതി തന്റെ വീട്ടുകാരെ അറിയിക്കുകയും സഹോദരിയിൽ നിന്ന് വിവരമറിഞ്ഞ ജേണലിസം വിദ്യാർഥിനി മോണിക്കാ ശർമ അക്കാര്യം മന്ത്രി സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്യുകയുമായിരുന്നു. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സുഷമാ സ്വരാജ് ഉടൻ തന്നെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനോട് കാര്യം അന്വേഷിക്കാൻ നിർദേശം നൽകി. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ സിമരഞ്ജീത് കൗറിനെ കണ്ടെത്തിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഇന്നലെ തന്നെ അവരെ നാട്ടിലേയ്ക്ക് തിരിച്ചയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button