ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും കാവേരി അദ്ദേഹത്തിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് സന്ദർശനത്തിന് ശേഷം പളനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാൾ കൂടി പൊലീസ് പിടിയിൽ
വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികില്‍സ തുടരുകയാണെന്ന് ഞായറാഴ്ച രാത്രി കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. അതേസമയം അദ്ദേഹം ചികില്‍സയില്‍ കഴിയുന്ന കാവേരി ആശുപത്രിയിലും ചെന്നൈയിലെ വിവിധ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി.
Post Your Comments