
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി പുനസ്ഥാപിച്ചതില്‍ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട് രംഗത്ത് എത്തിയിരിക്കുന്നു. ദീര്‍ഘനാളായുള്ള ആവശ്യമാണ് സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറയുകയുണ്ടായി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചിരിക്കുന്നത്.
അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തുന്നതിന് 1980‑ൽ വനപാതയിലൂടെ മുല്ലപെരിയാറിലേയ്ക്ക് വൈദ്യുതി എത്തിച്ചിരുന്നു. വൈദ്യുതി കമ്പി പൊട്ടി വീണ് വന്യമൃഗങ്ങൾ ഷോക്കേറ്റ് ചാകുന്നത് പതിവായതോടെയാണ് 1999‑ൽ വൈദ്യുതി വിച്ഛേദിച്ചത്.
Post Your Comments