Latest NewsIndia

കേരളത്തിന്റെ ഇരട്ടി ജനസംഖ്യ ഉള്ള തമിഴ് നാട്ടിൽ ഇതുവരെ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല , കാരണങ്ങളെന്ത്, പഠിക്കേണ്ടതെന്ത് ?

പ്രബുദ്ധരെന്ന് അവകാശപ്പെടുമ്പോഴും മലയാളികളുടെ പിടിപ്പ് കേട് എന്താണെന്നു നമ്മൾ അറിയേണ്ടിയിരിക്കുന്നു.

ചെന്നൈ: കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ മുഖ്യമന്ത്രി ശ്രീ എടപ്പാടി പളനി സ്വാമിയും ആരോഗ്യ വകുപ്പ് മന്ത്രി Dr. സി വിജയഭാസ്ക്കറുമാണ് താഴെയുള്ള ചിത്രത്തിലുള്ളത്. തമിഴ്നാടിനെ കൊറോണ ഫ്രീ സ്റ്റേറ്റ് എന്നാണിപ്പോൾ അറിയപ്പെടുന്നത് ‘ഏതാണ്ട് 7 കോടിയോളം ജനസംഖ്യയുള്ള (കേരളത്തിന്റെ ഇരട്ടി ) ഒരു സംസ്ഥാനത്തെ, വ്യാപകമായിക്കൊണ്ടിരിക്കുന്ന വൈറസ് ബാധിക്കാത്ത രീതിയിലാക്കണമെങ്കിൽ ഇവരുടെ പ്രവർത്തനങ്ങൾ മികച്ചത് തന്നെയല്ലേ? എന്താണ് ഇവിടെ കൊറോണ വ്യാപന റിപോർട്ടുകൾ ഇല്ലാത്തതെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രബുദ്ധരെന്ന് അവകാശപ്പെടുമ്പോഴും മലയാളികളുടെ പിടിപ്പ് കേട് എന്താണെന്നു നമ്മൾ അറിയേണ്ടിയിരിക്കുന്നു.

ദിവസവും നാല് നേരം പത്രസമ്മേളനം നടത്താതെയും ഫേസ്‌ബുക്കിലെ പ്രഹസനങ്ങൾ നടത്താതെയും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതാണ് തമിഴ്‌നാടിന്റെ വിജയം . എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയാണ് കേന്ദ്രം ജാഗ്രതാ നിർദ്ദേശങ്ങൾ അയച്ചിട്ടുള്ളത്. തമിഴ്‌നാട്ടിൽ ആരോഗ്യ പ്രവർത്തകർ വഴി കൃത്യമായ നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നു. കേരളത്തിലുള്ളതിനേക്കാൾ വിസ്തൃതമായതും
ജനത്തിരക്കേറിയതുമായ ഇൻറർനാഷണൽ എയർപ്പോർട്ടുകളും തമിഴ്‌നാട്ടിൽ ഉണ്ട്. നിരവധി മലയാളികൾ ഇവിടെ കഴിയുന്നുമുണ്ട്. ഇതിൽ ഒരാളുടെ അഭിപ്രായം ഇങ്ങനെ,

“തമിഴ് ജനതയിൽ നിന്നും ഒരു പാട് കാര്യങ്ങൾ അറിഞ്ഞു ,മനസ്സിലാക്കി, പഠിച്ചു. സനാതന ധർമ്മസംസ്ക്കാരത്തിൽ നിന്നും അണുവിട വ്യത്യാസം വരുത്താത്ത ഓരോ അനുഷ്ഠാനങ്ങളും അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. പ്രബുദ്ധ മലയാളികൾ ” കുളിയ്ക്കാത്ത പാണ്ടികൾ ” എന്ന് പരിഹസിച്ചിട്ടിപ്പോളെന്തായി? മുഖത്ത് മഞ്ഞളും തലയിൽ ശിക്കക്കായ് പൊടിയും തേയ്ക്കാത്ത സ്ത്രീകൾ വിരളം കർപ്പൂരം, അഗർബത്തി , കുങ്കുമം ഇവ നിത്യപൂജയിൽ നിർബന്ധം ആഴ്ചയിൽ രണ്ട് ദിവസം കുരുമുളക് ജീരകം ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത വെൺ പൊങ്കലും നിത്യേനയെന്നോണം രസവും ആഹാരത്തിന്റെ ശീലുകൾ. മൽസ്യ മാംസാദികൾ തുലോം കുറവ്, ബീഫ് കഴിക്കുന്നതായി കാണാനേയില്ല.”

“കൈ കൂപ്പി വണക്കം പറയുന്നത് തന്നെ പഴക്കം. ശുഭകാര്യങ്ങളെല്ലാം രാഹുകാലവും യമകണ്ഡക കാലവും നോക്കിയതിന് ശേഷം മാത്രം. അങ്ങനെ എഴുതാൻ ധാരാളമുണ്ട്.” ഇങ്ങനെയാണ് ആ വരികൾ.

ഓരോ രാജ്യത്തിന്റെയും സംസ്കാരവും ജീവിത ചര്യകളും നമ്മുടെ ആരോഗ്യത്തെയും ബാധിക്കുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. ഭാരത സംസ്കാരത്തിലൂന്നിയ ജീവിത രീതിയിലും സംസ്ക്കാരത്തിലും സമ്പ്രദായത്തിലും ആചാരത്തിലും അനുഷ്ഠാനത്തിലുമെല്ലാം അണുവിട തെറ്റാതെ ആധുനികതയുടെ കാണാപ്പുറങ്ങൾ തേടി പോകാത്തവരെ ഒരു വൈറസിനും വിഴുങ്ങാനാകില്ല. അതേസമയം സര്‍ക്കാരിന്റെ നിസംഗതയാണ് കേരളത്തില്‍ കോവിഡ് 19 വ്യാപിക്കാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു . ഫെബ്രുവരി 26 ന് കേന്ദ്ര നിര്‍ദ്ദേശം വന്നിട്ടും ഇറ്റലിയില്‍ നിന്ന് വന്നവരെ വിമാനത്താവളത്തില്‍ നിരീക്ഷിക്കാത്തത് സര്‍ക്കാരിന്റെ പിഴവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാൽ പ്രതിരോധത്തിതിലെ നിസാര പിഴവുകള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ ആക്രമിക്കാതെ ഒരുമിച്ച്‌ നില്‍ക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജയും നിയമസഭയില്‍ പറഞ്ഞു. എന്നാൽ സർക്കാരിന്റെ ഭാഗത്തെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നവരെ വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഫെബ്രുവരി 26ന് കേന്ദ്ര നിര്‍ദ്ദേശം ഉണ്ടായിട്ടും ഇറ്റലിയില്‍ വന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ നിരീക്ഷിച്ചില്ല. തിരുവനന്തപുരത്ത് യാത്രക്കാരനെ പരിശോധനക്ക് ശേഷം വീട്ടിലേക്ക് ഒറ്റയ്ക്ക് വിട്ടു. സര്‍ക്കാരിന്‍്റെ ഇത്തരം പിഴവുകള്‍ സംസ്ഥാനത്ത് രോഗം വ്യാപിക്കാന്‍ കാരണമായതായി പ്രതിപക്ഷം തുറന്നടിച്ചു.

മാര്‍ച്ച്‌ നാല് മുതല്‍ ആണ് ഇറ്റലിയില്‍ ഉള്ളവരെ കര്‍ശനമായി നിരീക്ഷണമെന്ന നിര്‍ദ്ദേശം ലഭിച്ചതെന്ന് മന്ത്രി കെകെ ഷൈലജ വിശദീകരിച്ചു. എത്ര ജാഗ്രത കാണിച്ചാലും പിഴവുകള്‍ ഉണ്ടാവും. എല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഐഎംഎ പറഞ്ഞതാണ് താന്‍ ചൂണ്ടിക്കാണിച്ചതെന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാത്തിനും അതീതമാണ് താനെന്നും ചോദ്യം ചെയ്യരുതെന്നും പറയുന്ന കെകെ ഷൈലജയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം തുറന്നടിച്ചു. സമൂഹ മാധ്യമങ്ങളിലും ഇത്തരം വിമർശനങ്ങൾ വളരെയേറെ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button