തിരുവനന്തപുരം: തമിഴ്നാടുമായുള്ള നദീജലകരാറുകളെ കുറിച്ച് സംസാരിക്കാൻ കൂടിക്കാഴ്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും. ഈ മാസം ഇരുപത്തഞ്ചിന് തിരുവനന്തപുരത്ത് വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, വൈദ്യുതി മന്ത്രി എം എം മണി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചര്‍ച്ച. ചർച്ചയിൽ 60 വര്‍ഷം മുൻപ് നിലവില്‍ വന്ന തമിഴ് നാടുമായുള്ള പറമ്പിക്കുളം കരാറിനെകുറിച്ച് പുനരവലോകനമുണ്ടാകും. ആദ്യം തമിഴ്‌നാട് കരാറുകള്‍ പാലിക്കുക, ശേഷം കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് കേരളത്തിന്റെ നിലപാട്.
Post Your Comments