കൊച്ചി : യാത്രക്കാരെയും ജനങ്ങളെയും ഞെട്ടിച്ചായിരുന്നു ആ അഞ്ചുവയസുകാരിയുടെ അഭ്യാസം. ഇടപ്പള്ളി ലുലു മാളിന്റെ മുന്നിലെ ഏറ്റവും തിരക്കുള്ള പാതയായ നാഷണല്‍ ഹൈവേയിലൂടെയുള്ള യാത്രയിലാണ് അഞ്ചു വയസ്സുകാരിക്ക് അച്ഛന് സ്കൂട്ടര്‍ ഓടിയ്ക്കാന്‍ അനുവാദം നല്‍കിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സ്ക്കുട്ടറിന്റെ നിയന്ത്രണം വിട്ട് നല്കിയ അച്ഛനെതിരെ ആര്.ടി.ഒ നടപടിയെടുത്തു..സംഭവം വിവാദമായതിനെ തുടര്‍നന് പള്ളുരുത്തി സ്വദേശിയായ ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ജോയിന്റ് ആര്.ടി.ഒ നിര്‍ദേശം നല്കി.
ഞായറാഴ്ചയാണ് ഇടപ്പള്ളി ലുലു മാളിന്റെ മുന്നിലെ നാഷണല്‍ ഹൈവേയില്‍ യാത്രക്കാരെയെല്ലാം ഭീതിയിലാഴ്ത്തി പിതാവിന്റെ അതിരു കടന്ന സാഹസം അരങ്ങേറിയത്. പിഞ്ചു കുഞ്ഞിനെ കൊണ്ട് സ്കൂട്ടര്‍ ഓടിപ്പിച്ചു അത് കണ്ട് ആസ്വദിക്കുന്ന അച്ഛനും അമ്മയും. ഇവര്‍ക്കിടയില്‍ മറ്റൊരു പിഞ്ചുകുഞ്ഞും ഉണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോയടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് ആര്.ടി.ഒ നടപടിയെടുത്തത്.
Post Your Comments