
ഡെറാഡൂണ്‍: ആത്മഹത്യ കുറിപ്പിനൊപ്പം തന്റെ സ്വപ്ന ഭവനത്തിന്റേയും വാഹനങ്ങളുടേയും ചിത്രം വരച്ച് യുവാവ് തൂങ്ങിമരിച്ചു. ഉത്തരാഖണ്ഡിലെ ചമോലി സ്വദേശിയായ ഭൂപേന്ദ്ര കുമാര്‍ (19) ആണ് ജോലി സ്ഥലത്ത് തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പിനൊപ്പം ലഭിച്ച മറ്റൊരു പേപ്പറില്‍ എന്റെ സ്വപ്നങ്ങള്‍ എന്ന തലക്കെട്ടിൽ ഇരുനില വീടിന്റെയും ഹോണ്ടാ സിറ്റി കാറിന്റെ ബുള്ളറ്റ്, ആക്ടീവ എന്നീ ഇരുചക്ര വാഹനങ്ങളുടേയും ചിത്രം വരച്ചിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജീവിത നൈരാശ്യം കാരണമാകാം യുവാവിന്റെ ആത്മഹത്യയെന്നാണ് സൂചന.
ALSO READ: സപ്ലൈ ഓഫീസിൽ ആത്മഹത്യാശ്രമം
തന്റെ സ്വപ്നങ്ങള്‍ സഫലമാകാത്തതിന്റെ നിരാശ മൂലമാകാം ഭൂപേന്ദ്ര കുമാര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഡെറാഡൂണിലെ ഒരു ഹോട്ടലില്‍ പാചക തൊഴിലാളിയായിരുന്നു ഭൂപേന്ദ്ര കുമാര്‍. അവിടെ തന്നെ ഒരു മുറിയില്‍ താമസിച്ചു വരികയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ മുടി വെട്ടാനെന്ന പേരില്‍ പുറത്ത് പോയ ഭൂപേന്ദ്ര കുമാറിന് വൈകിട്ടോടെ താമസിക്കുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിരാശ മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഭൂപേന്ദ്ര കുമാര്‍ ആത്മഹത്യ കുറിപ്പില്‍
പറഞ്ഞിട്ടുണ്ട്.
Post Your Comments