ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 60,000 കോടി രൂപ മുതല്‍മുടക്ക് വരുന്ന 81 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ചു. ഈ വര്‍ഷം സംഘടിപ്പിക്കപ്പെട്ട ഉത്തര്‍പ്രദേശ് ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഒപ്പുവച്ച 1,045 ധാരാണാപത്രങ്ങളില്‍ 80 എണ്ണമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇത്രയും വലിയ മുതല്‍മുടക്കില്‍ നിരവധി പദ്ധതികള്‍ ഒന്നിച്ച് നടപ്പാക്കുന്നത് റെക്കോഡ് നേട്ടമാണെന്നും ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് പുതിയ ദിശ നല്കുന്ന മികച്ച ചുവടുവെയ്പ്പ് കൂടിയായിരിക്കും ഇതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read also: നരേന്ദ്ര മോദിയ പോലൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ വളരെ പ്രായാസം; ഹേമ മാലിനി
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിസിനസ് രംഗത്തെ പ്രമുഖരായ ഗൗതം അദാനി, കുമാരമംഗലം ബിര്‍ള തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 2.1 ലക്ഷം തൊഴില്‍ അവസരങ്ങളാണ് പദ്ധതികളിലൂടെ സൃഷ്ടിക്കുന്നത്.റിലയന്‍സ് ജിയോ 10,000 കോടിയും ബിഎസ്എന്‍എല്‍ 5000 കോടി രൂപയും ഇന്‍ഫോസിസ് 5000 കോടിയും, ടിസിഎസ് 2500 കോടിയും, അദാനി പവ്വര്‍ 2500 കോടിയും പേടിഎം 3500 കോടിയും പദ്ധതിയ്ക്കായി നിക്ഷേപിക്കുന്നുണ്ട്.
Post Your Comments