Latest NewsNewsIndia

‘അഞ്ച് വര്‍ഷം ഞങ്ങള്‍ക്ക് അവസരം തരൂ, നിങ്ങള്‍ക്കായി ജീവന്‍ ത്യജിക്കാനും തയ്യാർ’; നരേന്ദ്രമോദി

മമത ബാനര്‍ജിയില്‍ വിശ്വാസം അര്‍പ്പിച്ച ബംഗാളിലെ ജനങ്ങളെ അവര്‍ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്‌ടിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇന്നലെ രാത്രി 50-55 മിനിട്ട് നേരം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും അപ്രത്യക്ഷമായപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ടു. എന്നാല്‍ ബംഗാളില്‍ വികസനവും, വിശ്വാസവും, സ്വപ്‌നങ്ങളും ഇല്ലാതായിട്ട് 50-55 വര്‍ഷമായെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസും, ഇടതുപക്ഷവും, തൃണമൂലും ചേര്‍ന്ന് പതിറ്റാണ്ടുകളായി ബംഗാളിന്റെ വികസനത്തെ ഇല്ലാതാക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷത്തെ ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ ബി.ജെ.പിക്ക് കേവലം അഞ്ച് വര്‍ഷം മതി. നിങ്ങള്‍ പലര്‍ക്കും അവസരം കൊടുത്തു. അടുത്ത അഞ്ച് വര്‍ഷം ഞങ്ങള്‍ക്ക് അവസരം തരൂ. നിങ്ങള്‍ക്കായി ജീവന്‍ ത്യജിക്കാനും ഞങ്ങള്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആളുകളെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനുമുളള പരിശീലന കേന്ദ്രമായി തൃണമൂല്‍ കോണ്‍ഗ്രസ് മാറിയിരിക്കുകയാനിന്നും, ബംഗാളിന്റെ വികസനത്തിന് ബി.ജെ.പി അധികാരത്തിലെത്തേണ്ടത് നിര്‍ണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മമത കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button