KeralaLatest NewsNewsIndia

വാഹനങ്ങളിൽ ജാതി പ്രദർശനത്തിന് വിലക്ക്, ലംഘിച്ചാൽ കടുത്ത നടപടികളുമായി യുപി സർക്കാർ

പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനം, മഹാരാഷ്ട്രയിലെ അദ്ധ്യാപകനായ ഹർഷൽ പ്രഭു പ്രധാനമന്തിയുടെ ഓഫീസിന് നൽകിയ പരാതിയിലാണ് നടപടി

ലഖ്നൗ: വാഹനങ്ങളിൽ ജാതി സ്റ്റിക്കറുകളോ ജാതി വ്യക്തമാക്കുന്ന അടയാളങ്ങളോസ്ഥാപിക്കുന്നതിനെ വിലക്കി ഉത്തർപ്രദേശ് ഗതാഗത വകുപ്പ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനം എന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Also related: ദേശിയതയെ പുൽകാൻ വെമ്പി നേതാജിയുടേയും വിവേകാനന്ദൻ്റേയും ടാഗോറിൻ്റെയും മണ്ണ്, വൈറലായി വംഗനാടിൻ്റെ രാഷ്ട്രീയ നേർചിത്രങ്ങൾ

ഉത്തരവ് ലംഘിച്ച് അടയാളങ്ങൾ പ്രദർശിപ്പിക്കുന്ന പതിപ്പിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്ന് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ എല്ലാ ആർടിഒ ഓഫീസിലും നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ അദ്ധ്യാപകനായ ഹർഷൽ പ്രഭു പ്രധാനമന്തിയുടെ ഓഫീസിന് നൽകിയ പരാതിയിലാണ് പി എം ഓഫീസ് ഇടപെട്ട് ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകിയത്.

Also related: പ്രശസ്​ത ബംഗാളി സംവിധായകൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

യാദവ്, ജാട്ട്, ഗുജർ, ബ്രാഹ്മണൻ, പണ്ഡിറ്റ്, ഖത്രിയ, ലോധി, മൗര്യ തുടങ്ങിയ ജാതികളിൽപ്പെട്ടവരാണ് തങ്ങളുടെ വാഹനങ്ങളിൽ ജാതി അടയാളങ്ങളും സ്റ്റിക്കുകളും പതിപ്പിക്കാറുള്ളത്. ഇത്തരം സ്റ്റിക്കറ്റുകൾ പ്രദർശിപ്പിക്കുന്നത് സമൂഹത്തിന് ഭീക്ഷണിയാണ് എന്ന് പരാതിക്കാരനായ ഹർഷൽ പ്രഭു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button