
ജയ്പൂര്‍: ഇന്ത്യക്ക് നരേന്ദ്ര മോദിയെ പോലെ മറ്റൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ വലിയ പ്രയാസമാണെന്ന് നടിയും എംപിയുമായ ഹേമ മാലിനി. ബന്‍സ്വാഡയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഹേമ മാലിനി ഇത്തരത്തില്‍ പ്രതികരിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും വേണമെന്നു വച്ചാല്‍ ഒരു നിമിഷം കൊണ്ട് സാധിക്കാവുന്ന കാര്യമേയുള്ളൂവെന്നും അവര്‍ പറഞ്ഞു.
READ ALSO: ഹ്രസ്വചിത്രം നിര്‍മിക്കാന്‍ നരേന്ദ്രമോദിയുടെ കുട്ടിക്കാലം പ്രചോദനമായി; വീഡിയോ കാണാം
നടിയെന്ന നിലയിലാണു താന്‍ ഏറെ അറിയപ്പെട്ടതെന്നും എംപിയായത് അതുമൂലമാണെന്നും ഹേമ പറഞ്ഞു. എംപിയാകും മുന്‍പും ബിജെപിക്കുവേണ്ടി ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചിലര്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും നരേന്ദ്ര മോദിയെ പോലെ മറ്റൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ പ്രയാസമായിരിക്കുമെന്നും ഹേമ മാലിനി പറഞ്ഞു.
Post Your Comments