കൊച്ചി : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും കണ്ടത് ആ പെണ്‍കുട്ടിയുടെ കരയുന്ന മുഖമായിരുന്നു. പറഞ്ഞുവന്നത് സൈബര്‍ ആക്രമണത്തിന്റെ ഇരയായ ഹനാനെ കുറിച്ചാണ്. ഇപ്പോഴിതാ ആ പെണ്‍കുട്ടിയ്ക്ക് ആശ്വാസമായി കൈനിറയെ സിനിമകളും. ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകും എന്ന് ആലോചിയ്ക്കുമ്പോഴാണ് ഹനാന് കൈത്താങ്ങായി നിരവധി പേരില്‍ നിന്നും സഹായങ്ങള്‍ ലഭിയ്ക്കുന്നത്.
ഹനാന് മുന്ന് സിനിമകളില്‍ അഭിനയിക്കാനാണ് അവസരം വന്നിരിക്കുന്നത്. കുട്ടനാടന്‍ മാര്‍പാപ്പയുടെ നിര്‍മാതാവ് നൗഷാദ് ആലത്തൂരിന്റെ അടുത്ത മൂന്നുചിത്രങ്ങളില്‍ ഹനാനെ അഭിനയിപ്പിക്കും.
സംവിധായകന്‍ അരുണ്‍ ഗോപി നേരത്തെ നല്‍കിയ ഓഫറിനു പുറമേയാണിത്. സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ നേരത്തേയും ഹനാന്‍ അഭിനയിച്ചിട്ടുണ്ട്.
ഹനാനെ അധിക്ഷേപിച്ച സംഭവം: ഒരാള്‍ അറസ്‌റ്റില്‍
തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മത്സവില്‍പന അടക്കമുള്ള ചെറിയ ജോലികള്‍ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിക്കുന്നതെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ വന്നിരുന്നു.
എന്നാല്‍ ഇത് വ്യാജമാണെന്ന് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും സൈബര്‍ ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു. ഹനാന്റെ സത്യവസ്ഥ അറിഞ്ഞ നിരവധി പേരാണ് ഇപ്പോള്‍ സഹായങ്ങളുമായെത്തുന്നത്.
Post Your Comments