
കുട്ടനാട് :വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് ഭക്ഷണവും വെള്ളവും കിട്ടാതെ വയോധിക മരിച്ചു. ഇവരുടെ മൃതദേഹം വീടിനുള്ളിൽ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. കുട്ടനാട് പാണ്ടങ്കരി തട്ടാരുപറമ്ബില്‍ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മ (72) യാണ് മരിച്ചത്. മാനസിക വിഭ്രാന്തിയുള്ള മകള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം. ഭർത്താവിന്റെ മരണ ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. തുടർന്ന് മകളുടെ ചികിത്സയും മുടങ്ങി. അയല്‍ക്കാരുടെ കാരുണ്യത്തിലാണ് ഈ കുടുംബം കഴിഞ്ഞു പോയിരുന്നത്.
ALSO READ: സൗദിയിൽ വാഹനാപകടം : പ്രവാസി യുവാവ് മരിച്ചു
വെള്ളപ്പൊക്കത്തില്‍ ഇവരുടെ വീട് അകപ്പെട്ടതോടെ ഇവര്‍ ഒറ്റപ്പെടുകയായിരുന്നു. വെള്ളക്കെട്ടായതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മൃതദേഹം ഇപ്പോള്‍ എടത്വയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച സിമന്റ് ഇഷ്ടിക അടുക്കിവെച്ച് അതിന് മുകളില്‍ ചിതയൊരുക്കി മൃതദേഹം സംസ്‌കരിക്കും
Post Your Comments