ആലപ്പുഴ: കുട്ടനാട്ടിലെ ശുചീകരണപ്രവർത്തനങ്ങൾ നാളെ തുടങ്ങും. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരും അല്ലാത്തവരുമായ 55000 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണയജ്ഞത്തിനാണ് തുടക്കമിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ശുചീകരണപദ്ധതിയായിരിക്കും ഇത്. വെള്ളമിറങ്ങിത്തുടങ്ങിയതോടെ ചിലയിടങ്ങളില്‍ ആളുകള്‍ വീട്ടിലേയ്ക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പല വീടുകള്‍ വാസയോഗ്യമല്ലാത്തതോടെ പലരും വെകുന്നേരം ക്യാമ്പുകളിലേയ്ക്ക് മടങ്ങി.
ALSO READ: പ്രളയം:കുട്ടനാട്ടിലെ 5 കുടുംബങ്ങള്‍ കഴിയുന്നത് സെമിത്തേരിയില്‍
മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ശുചീകരണപദ്ധതിയില്‍ വൈദഗ്ധ്യമുള്ളവര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞാണ് പ്രവൃത്തികള്‍ ചെയ്യുന്നത്. കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ച വോളന്റിയര്‍മാരും മറ്റു ജില്ലകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സംഘത്തെ വിവരശേഖരണത്തിനായി നിയമിക്കും. ഓരോ വാര്‍ഡിലും മൂന്നുപേര്‍ വീതമെത്തി കുടിവെള്ളം, ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറും.
Post Your Comments