ആലപ്പുഴ: കനത്തമഴയ്ക്കു പിന്നാലെ ഡാമുകള്‍ തുറന്നു വിടുകയും ചെയ്തോടെ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും കടുത്ത പ്രളയം. കളക്ടർ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കിഴക്കന്‍ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി വരാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നദികളുടെയും ആറുകളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ക്യമ്പുകളിലേക്കോ മാറണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലാഭരണകൂടം നേവിയുടെ സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നാല്‍പ്പത് പേരെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.
Post Your Comments