KeralaLatest NewsNews

മരണാനന്തര ക്രിയകൾ വെള്ളക്കെട്ടിൽ: ദയനീയ കാഴ്ചയിൽ കുട്ടനാട്

82 ലക്ഷം രൂപ സർക്കാർ ചെലവാക്കിയെങ്കിലും ചെറിയ മഴയിലും മടപൊട്ടും തുടർന്ന് വീടുകളും പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങും.

ആലപ്പുഴ: കോവിഡിന് പിന്നാലെ മരിച്ചാൽ ആറടിമണ്ണുപോലും അന്യമാണ് കുട്ടനാട്ടുകാർക്ക്. മരണാനന്തര ക്രിയകൾ വെള്ളക്കെട്ടിൽ നടത്തുന്ന ഗതികേടിലാണ് കുട്ടനാട്ടുകാർ. മറ്റൊരിടത്തും കാണാത്ത ദയനീയ കാഴ്ചകളാണ് കുട്ടനാട്ടിൽ. കഴിഞ്ഞ ദിവസമാണ് കനകാശ്ശേരി സ്വദേശി ഓമന മരിച്ചത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാൽ കല്ലിറക്കി ഉയരത്തിൽ തറകെട്ടിയാണ് സംസ്കാരം നടത്തിയത് .മുട്ടോളം വെള്ളത്തിൽ നിന്നാണ് മക്കൾ അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയത്.

Read Also: കോവിഡ് വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

2018 മുതൽ കൈനകരി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ അവസ്ഥ എന്നത് വെള്ളക്കെട്ടിലാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്. അശാസ്ത്രീയ പുറംബണ്ട് നിർമ്മാണം തീർത്ത ദുരിതമാണ് കനകാശ്ശേരിയലേത്. 82 ലക്ഷം രൂപ സർക്കാർ ചെലവാക്കിയെങ്കിലും ചെറിയ മഴയിലും മടപൊട്ടും തുടർന്ന് വീടുകളും പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങും. എന്നാൽ ദുരന്തങ്ങൾ വിട്ടൊഴിഞ്ഞില്ലെങ്കിലും വെള്ളത്തിന് മീതെ വള്ളമിറക്കുന്ന കുട്ടനാട്ടുകാർ ഇപ്പോഴും പ്രതീക്ഷയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button