ആലപ്പുഴ: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം കയറുകയാണ്. കുട്ടനാട് കൈനകരി മേഖലയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിക്കും. ഇതിനായി ഇവിടേക്ക് ബോട്ടുകളും മറ്റു സൗകര്യങ്ങളും ഏര്‍പ്പാടാക്കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം കനത്തമഴയെത്തുടര്‍ന്ന് പത്തനത്തിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി ഭാഗങ്ങളില്‍ ആളുകള്‍ വീടുകളില്‍ ഒറ്റപ്പെട്ടു. മഴകനത്തതോടെ ഈ മേഖലകളിലെ താഴ്ന്ന ഭാഗങ്ങളില്‍ പലതും ഇന്നലെ ഉച്ചയോടെ തന്നെ വെള്ളത്തിനടിയിലായി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സഘം വീടിന്റെ രണ്ടാം നിലയിലും മറ്റ് ഉയര്‍ന്ന മേഖലയിലെ വീടുകളിലും കഴികുകയായിരുന്നു.
Also Read : കനത്ത മഴ; ഉരുള്‍പൊട്ടല്‍; മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു
സൈന്യത്തിന്റേയും നേവിയുടേയും ദേശീയ ദുരന്തനിവാരണ സേനയുടേയും നേതൃത്വത്തിലാണ് പത്തനംത്തിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇന്നലെ രാത്രിയോടെ ഇവര്‍ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു. ഇരുട്ടും കനത്ത മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്.
Post Your Comments