ആലപ്പുഴ: കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട് അതിജീവനത്തിനായി കേഴുകയാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാരിയർ. എല്ലാ മഴക്കാലത്തും നാടും വീടും ഉപേക്ഷിച്ച് ഒരു കൂട്ടം ജനങ്ങൾക്ക് കുട്ടനാട് നിന്ന് പലായനം ചെയ്യേണ്ടി വരുന്നുണ്ടെന്നും, ഇതുപോലൊരു ദുർഗതി ലോകത്ത് മറ്റൊരു ഭാഗത്തുമില്ലെന്നും അദ്ദേഹം പറയുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെള്ളപ്പൊക്കത്തിൽ പുറംബണ്ട് പൊട്ടിമടവീണ പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാരിയർ ഇക്കാര്യം വ്യക്തമാക്കിയത്.
ചെളി കൊണ്ട് മടകുത്തിയും വെള്ളം വറ്റിച്ചും പ്രകൃതിയോട് മല്ലടിച്ചും നെൽക്കൃഷി ചെയ്യുന്ന കുട്ടനാട്ടുകാർക്ക് കാലമിത്രയായിട്ടും മാന്യവും സുരക്ഷിതവുമായ ജീവിത സംവിധാനം നൽകാൻ കേരളം മാറി മാറി ഭരിച്ചവർക്ക് കഴിഞ്ഞിട്ടില്ലെന്നും, ഇക്കാര്യത്തിൽ രാഷ്ട്രീയമല്ല, ഒരു ജനതയുടെ ജീവിതമാണ് വിഷയമെന്നും അദ്ദേഹം പറയുന്നു.
ഇതുവരെ കുട്ടനാടിനു വേണ്ടി സർക്കാരുകൾ ചെയ്തത് എന്തെല്ലാമെന്ന് വിശദമായി വിവരിക്കണമെന്നും, വിദഗ്ധരുടെ വികസന തത്ത്വങ്ങൾ പ്രായോഗികമാക്കിയപ്പോൾ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും സന്ദീപ് വാരിയർ ആവശ്യപ്പെട്ടു. കുട്ടനാടിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാരിൻ്റെ കൃഷി വകുപ്പിന് പ്രത്യേക താൽപ്പര്യമുണ്ടെന്നും, കൃഷി സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സർക്കാരിൻ്റെ മുൻകൈ ഇക്കാര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാരിയരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
ഇന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം പഞ്ചായത്തിലെ മംഗലം കായലിൽ വെള്ളപ്പൊക്കത്തിൽ പുറംബണ്ട് പൊട്ടിമടവീണ പ്രദേശങ്ങൾ ബിജെപി ജില്ലാ പ്രസിഡണ്ട് ശ്രീ’എം.വി ഗോപകുമാറിനും മണ്ഡലം നേതാക്കൾക്കും ഒപ്പം സന്ദർശിച്ചു. കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട് അതിജീവനത്തിനായി കേഴുകയാണ്. എല്ലാ മഴക്കാലത്തും നാടും വീടും ഉപേക്ഷിച്ച് ഒരു കൂട്ടം ജനങ്ങൾക്ക് ഇവിടെ നിന്ന് പലായനം ചെയ്യേണ്ടി വരുന്നു. ഇതുപോലൊരു ദുർഗതി ലോകത്ത് മറ്റൊരു ഭാഗത്തുമില്ല. കടൽ നിരപ്പിന് താഴെ, ചെളി കൊണ്ട് മടകുത്തിയും വെള്ളം വറ്റിച്ചും പ്രകൃതിയോട് മല്ലടിച്ചും നെൽക്കൃഷി ചെയ്യുന്ന കുട്ടനാട്ടുകാർക്ക് കാലമിത്രയായിട്ടും മാന്യവും സുരക്ഷിതവുമായ ജീവിത സംവിധാനം നൽകാൻ കേരളം മാറി മാറി ഭരിച്ചവർക്ക് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയമല്ല, ഒരു ജനതയുടെ ജീവിതമാണ് ഇവിടെ വിഷയം. കുട്ടനാടിൻ്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം.
അതിന് ചർച്ചകൾ വേണം. കുറ്റമറ്റ ആസൂത്രണം വേണം. ഇതുവരെ കുട്ടനാടിനു വേണ്ടി സർക്കാരുകൾ ചെയ്തത് എന്തെല്ലാമെന്ന് വിശദമായി വിവരിക്കണം. വിദഗ്ധരുടെ വികസന തത്ത്വങ്ങൾ പ്രായോഗികമാക്കിയപ്പോൾ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം. തെറ്റിയത് തിരുത്തണം. ഇത് സുതാര്യമായി, ജനകീയമായി വേണം ചെയ്യാൻ. കുട്ടനാടിൻ്റെ രക്ഷ കേരളത്തിൻ്റെ രക്ഷയാണ്. അത് രാഷ്ട്രത്തിൻ്റെ രക്ഷയാണ്. അതിന് രാഷ്ട്രീയാതീതമായി ഒന്നിച്ചു നിൽക്കണം. കുട്ടനാടിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാരിൻ്റെ കൃഷി വകുപ്പിന് പ്രത്യേക താൽപ്പര്യമുണ്ട്.
സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി, അതീവ ജാഗ്രത വേണമെന്ന് അധികൃതർ
കൃഷി സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സർക്കാരിൻ്റെ മുൻകൈ ഇക്കാര്യത്തിൽ അനിവാര്യമാണ്. ബിജെപിയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ എന്തു സഹായത്തിനും തയാറാണെന്ന് പാർട്ടി നേതൃത്വം നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രോഹിത് രാജ് , ബിജെപി കുട്ടനാട് മണ്ഡലം ജനറൽ സെക്രട്ടറി സുബാഷ് പറമ്പിശ്ശേരി, കാവാലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശ്രീവത്സൻ, സെക്രട്ടറി ബിജു. ചമ്പക്കുളം ഡിവിഷൻ ബ്ലോക്ക് മെമ്പർ അജിത് കുമാർ പിഷാരത് എന്നിവരും കൂടെയുണ്ടായിരുന്നു.
Post Your Comments