എല്ലാ ഹിന്ദു സംഘടനകളും തീവ്രനിലപാടുകാരണെന്ന പ്രസ്താവന ലജ്ജാകരമാണെന്നും അതിനാല്‍ തന്നെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് വ്യക്തമാക്കി ബിജെപി നേതാവും രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയുയുമായ ജസ്വന്ത് സിങ് യാദവ്.
മാനസികനില ശരിയല്ലാത്ത മമത ഹിന്ദുമതം ഉപേക്ഷിക്കണമെന്നും നിയമം കൈയ്യിലെടുക്കുന്നത് അപലപനീയമാണെങ്കിലും ഹിന്ദുമതത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടികള്‍ നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മമതയ്ക്ക് അറിവില്ല, രാജ്യസ്നേഹമില്ലെന്നും മന്ത്രി പറഞ്ഞു.
Also Read : ഹിന്ദുമതം ഉപേക്ഷിക്കുമെന്ന് ഭീഷണിമുഴക്കി പ്രമുഖ നേതാവ്
ബിജെപി രാജ്യത്ത് ‘താലിബാന് ഹിന്ദൂയിസ’ത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന മമതയുടെ പ്രസ്താവനയാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ആഴ്ച രാജസ്ഥനിലെ അല്‍വാര്‍ ജില്ലയില്‍ പശുവിനെ കടത്തിയെന്ന ആരോപിച്ച് റക്ബര്‍ ഖാനെന്ന യുവാവിനെ ഗോസംരക്ഷകര്‍ മര്‍ദിച്ചു കൊന്നിരുന്നു. ഇതിനെതിരെയാണ് ബിജെപി, താലിബാന് മാതൃകയിലുള്ള ഹിന്ദുത്വവും വര്‍ഗ്ഗീയതയും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി മമത ബാനര്‍ജി രംഗത്തെത്തിത്.
Post Your Comments