തൃശൂർ: പാകിസ്താനില്‍നിന്ന് നിയന്ത്രിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ മലയാളികളുടെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തൃശൂരില്‍ നിന്നുള്ള ഐ.ടി വിദഗ്ധരാണ് പാക് ഗ്രൂപ്പുകളിലെ മലയാളി സാന്നിധ്യം കണ്ടെത്തിയത്. പാകിസ്താനെ അനുകൂലിക്കുന്ന നിരവധി പേർ തൃശൂര്‍ ജില്ലയിൽ ഉണ്ടെന്നത് മുന്നേ കണ്ടെത്തിയിരുന്നു. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മലയാളികൾ സജീവമാണെന്നാണ് ഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം.
ALSO READ: ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്ത മന്ത്രി മൂന്നു തവണ ഭാര്യക്കു നേരെ വെടിയുതിര്‍ത്തു
മലയാളി പേരുള്ള, മലയാളം വാക്കുകൾ കൊണ്ട് സ്വീകരിക്കുന്ന പല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെയും അഡ്മിൻ നമ്പറുകൾ +92 എന്നു തുടങ്ങുന്നവയാണ്. അതായത് പാകിസ്താൻ നമ്പറുകൾ. ഇത്തരം നമ്പറുകളുടെ ഉറവിടം അന്വേഷിച്ചാൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുൾത്താൻ എന്നാണ് അറിയാനാവുക. ഇൗ ഗ്രൂപ്പുകളിലാണ് മലയാളികൾ അംഗങ്ങളാണെന്ന് സംശയിക്കുന്നത്. അശ്ലീല വീഡിയോകളും ചിത്രങ്ങളും നൽകിയാണ് ഇവർ ഗ്രൂപ്പുകളിലേക്ക് അംഗങ്ങളെ ആകർഷിക്കുന്നത്. അംഗമായി കഴിഞ്ഞാൽ പാകിസ്താൻ സിന്ദാബാദ് പോലുള്ള ഗ്രൂപ്പുകളിൽ അംഗമാവാനും മറ്റും നിർദേശമെത്തും.
കാർഗിൽ വിജയ് ദിവസമായി ബന്ധപ്പെട്ട ഇന്ത്യൻ പോസ്റ്റുകളെ അധിക്ഷേപിച്ച് ഗ്രൂപ്പിൽ നടന്ന തർക്കങ്ങൾഅന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. വിവരങ്ങൾ കണ്ടെത്തിയ ഐ.ടി വിദഗ്ധർ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
Post Your Comments