Latest NewsIndia

10.000 പേര്‍ക്ക് ജോലി സാധ്യത : ഉത്തരേന്ത്യയില്‍ ഏറ്റവും വലിയ മാളുമായി എം.എ യൂസഫലി

ലക്നൗ: ഇന്ത്യയില്‍ പതിനായിരം പേര്‍ക്ക് ജോലി സാധ്യതയുമായി എം.എ.യൂസഫലി. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഉത്തര്‍പ്രദേശില്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ലക്നൗവില്‍ നിര്‍മാണം തുടരുന്ന ഹൈപ്പര്‍ മാളിനു പുറമേ വാരാണസിയിലും നോയിഡയിലും ഓരോ മാളുകള്‍ കൂടി നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി.

യുപിയില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോഡി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാണസി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലോക്സഭാ മണ്ഡലമാണ്.

ലക്നൗവിലെ ഹൈപ്പര്‍ മാള്‍ നിശ്ചയിച്ചതിലും മുന്‍പു തന്നെ പണി പൂര്‍ത്തിയാക്കി തുറക്കുമെന്നും യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാളിന്റെ നിര്‍മാണത്തിന് എല്ലാ സഹകരണവും നല്‍കുന്നുണ്ട്. മാളിന്റെ 35% പണി പൂര്‍ത്തിയായിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button