ന്യൂഡൽഹി: തോളിനേറ്റ പരിക്ക് ഭേദമാകാനുള്ള ശസ്ത്രക്രിയയ്ക്കായി വൃദ്ധിമന്‍ സാഹ ജൂലൈ 30ന് ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ ജനുവരിയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് സാഹയ്ക്ക് പരിക്കേറ്റത്. തുടർന്ന് പരിക്ക് ഭേദമായെന്ന് കരുതിയിരുന്നെങ്കിലും വീണ്ടും ഈ പരിക്ക് സാഹയെ അലട്ടാൻ തുടങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് ശസ്ത്രക്രിയ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലാണ് താരം ചികിത്സ നേടുന്നത്.
Also read: റഷ്യൻ ഓപ്പൺ: സെമിഫൈനലിലെ ഇന്ത്യൻ പോരാട്ടത്തിൽ ജയം സൗരഭിന്
Post Your Comments