ചെന്നെെ: ഡി.എം.കെ അദ്ധ്യക്ഷനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ അര്‍ദ്ധരാത്രിയോടെ ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എം.കെ.സ്റ്റാലിന്‍, അഴഗിരി എന്നിവരും ഡി.എം.കെയുടെ മുതിര്‍ന്ന നോതാക്കളും കുടുംബാംഗങ്ങളും ഗോപാലപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മൂത്രത്തിലെ അണുബാധയും വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളുമാണ് കരുണാനിധിയ അലട്ടുന്നത്.
അതെ സമയം ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. രക്തസമ്മര്‍ദം കുറഞ്ഞതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇപ്പോള്‍ രക്തസമ്മര്‍ദം സാധാരണനിലയിലായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.അതോടൊപ്പംതന്നെ കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ബുള്ളറ്റിനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡി.എം.കെ സ്ഥാപക നേതാവ് സി.എന്‍.അണ്ണാദുരൈയുടെ മരണത്തെത്തുടര്‍ന്ന് 1969 ജൂലൈ 27 നാണ് കരുണാനിധി പാര്‍ട്ടി തലപ്പത്തെത്തുന്നത്. ഇതിന്റെ അന്‍പതാം വാര്‍ഷികം ഇന്നലെ ആഘോഷിക്കുന്നതിന് അണികളോട് കരുണാനിധിയുടെ മകന്‍ എം.കെ.സ്റ്റാലിനും ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിലാണ് ആശങ്ക പടര്‍ത്തി 94കാരനായ കരുണാനിധിയുടെ ആരോഗ്യവാര്‍ത്ത പുറത്തുവന്നത്.
Post Your Comments