തൃശൂര്‍ : കാട്ടൂരില്‍ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി യുവതിയേയും അമ്മയേയും ദോഷങ്ങള്‍ മാറ്റാന്‍ മന്ത്രവാദിയെ കൂടെതാമസിപ്പിച്ചിരുന്നു. പുല്ലഴി ചേറ്റുപുഴ സ്വദേശി കുറ്റൂക്കാരന്‍ ദാസനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ അമ്മയും യുവതിയും ദോഷപരിഹാര പൂജയ്ക്കായി മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. പൂജകള്‍ക്കായി വന്‍തുകയാണ് ഈടാക്കിയിരുന്നത്. വഴങ്ങിയില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് മരണവും ദോഷവുംസംഭവിക്കുമെന്ന് വിശ്വസിപ്പിച്ചു.
ഇതിനിടെ, മറ്റു വിവാഹ ആലോചനകള്‍ വന്നപ്പോള്‍ മുടക്കി. കൂടാതെ, ലൈംഗികമായി ഉപയോഗിച്ചു. മന്ത്രവാദത്തിനായി വരുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. പലപ്പോഴും ഭീഷണിപ്പെടുത്തി. പീഡനം തുടര്‍ന്നപ്പോഴാണ് യുവതിയും അമ്മയും പരാതിയുമായി പൊലീസിനെ സമീപിച്ചത്. ദാസനെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments