ലക്നൗ: ഉത്തര്‍പ്രദേശിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടരുന്ന കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് സംസ്ഥാനത്തെ മുപ്പതിലേറെ ജില്ലകളിൽ അനുഭവപ്പെടുന്നത്. ഷഹരാന്‍പൂരില്‍ മാത്രം 11 പേരാണ് മരിച്ചത്.
ദുരിതബാധിത മേഖലകളിൽ എത്രയും പെട്ടെന്ന് സഹായമെത്തിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്. നിരവധി നാശനഷ്ടങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments