തിരുവനന്തപുരം: മീന്‍വില്‍പ്പനയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന വിദ്യാര്‍ഥിനി ഹനാൻ എന്ന പെൺകുട്ടിക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ ആക്രമണങ്ങൾ നടത്തിയവർക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. എന്നാല്‍, വസ്തുതകള്‍ മനസ്സിലാക്കുകപോലും ചെയ്യാതെ, പാവപ്പെട്ടവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അപനിര്‍മ്മിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച നവമാധ്യമങ്ങളിലെ പുഴുക്കുത്തുകള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളത്. ഇത്തരക്കാര്‍ പൊതു സമൂഹത്തിന് ഭാരമാണ് എന്നും അദ്ദേഹം പറഞ്ഞു.
Read also:ഹനാനെ അപമാനിക്കുന്ന പോസ്റ്റിട്ടവര്‍ക്ക് മുട്ടന്‍ പണി
ആ പെണ്‍കുട്ടിക്ക് പിന്തുണ നൽകി എത്തിയ എല്ലാവരെയും അഭിനന്ദിക്കുന്നു. കാര്യങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഈ പെണ്‍കുട്ടിക്ക് നേരെ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്ബുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ബാധ്യത പോലീസ് നിറവേറ്റണം എന്നും വിഎസ് വ്യക്തമാക്കി.
Post Your Comments